ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
കാഴ്ച്ചപ്പാടും ദൗത്യവും

 പഞ്ചായത്തിന്‍റെ വീക്ഷണം(Vision)

“സുസ്ഥിരവും കാര്യക്ഷമവുമായ രീതിയിൽ ജനങ്ങളുടെ പങ്കാളിത്തത്തോടെ സമഗ്ര വികസനം കൈവരിച്ച്, ശുചിത്വവും സുരക്ഷയും സമത്വവും ഉറപ്പുള്ള മികച്ച ഗ്രാമ സമൂഹം സൃഷ്ടിക്കുക.”

 
 പഞ്ചായത്തിന്‍റെ ദൗത്യം (Mission)
  • ഗ്രാമത്തിലെ എല്ലാ ജനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക.

  • കുടിവെള്ളം, ശുചിത്വം, ആരോഗ്യസംരക്ഷണം എന്നിവ മെച്ചപ്പെടുത്തുക.

  • വിദ്യാഭ്യാസം, തൊഴിൽ, സ്ത്രീശാക്തീകരണം എന്നിവ പ്രോത്സാഹിപ്പിക്കുക.

  • പരിസ്ഥിതി സംരക്ഷണവും ഹരിത വികസനവും നടപ്പാക്കുക.

  • ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും സാമൂഹിക നീതിക്കും മുൻഗണന നൽകുക.

  • ജനപങ്കാളിത്തത്തോടെ സുതാര്യവും ഉത്തരവാദിത്വമുള്ള ഭരണസംവിധാനം ഉറപ്പാക്കുക.

  • കൃഷി, ചെറുകിട വ്യവസായം, സ്വയംതൊഴിൽ മേഖലകൾക്ക് പിന്തുണ നൽകുക.

  • ഇ-ഗവേണൻസിന്‍റെ എല്ലാ ഗുണങ്ങളോടും, സാധ്യതകളോടും കൂടിയ സേവനങ്ങൾ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക

  • പഞ്ചായത്തില്‍ താമസിക്കുന്നവരും, ജോലി ചെയ്യുന്നവരും, സന്ദർശകരുമായ എല്ലാ വിഭാഗം ജനങ്ങൾക്കും മികച്ച നിലവാരത്തിലുള്ള സേവനങ്ങൾ നൽകുവാൻ ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രതിജ്ഞാബദ്ധമാണ്.