ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമപഞ്ചായത്ത് ഭൂമിശാസ്ത്രം

ഗ്രാമപഞ്ചായത്ത് ഭൂമിശാസ്ത്രം

ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് എറണാകുളം ജില്ലയിലെ ഇടനാട് (Midland) പ്രദേശത്തിൽ ഉൾപ്പെടുന്ന ഒരു ഭൂവിഭാഗമാണ്. ആലുവ നഗരത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു. ആലുവ താലൂക്കില്‍പാറക്കടവ് ബ്ലോക്കിലാണ് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചെങ്ങമനാട് വില്ലേജിലായി വ്യാപിച്ചു കിടക്കുന്ന ചെങ്ങമനാട് ഗ്രാമപഞ്ചായത്തിന് 26.12 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. നെടുമ്പാശ്ശേരി വിമാനതാവളത്തോട് അടുത്തായി സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് നെടുമ്പാശ്ശേരി പഞ്ചായത്തുംകിഴക്കുഭാഗത്ത് ശ്രീമൂലനഗരം പഞ്ചായത്തുംആലുവ മുനിസിപ്പാലിറ്റി, കീഴ്മാട് പഞ്ചായത്തുംപടിഞ്ഞാറുഭാഗത്ത് കുന്നുകര, പഞ്ചായത്തുകളുമാണ്.

പ്രധാന ജലസ്രോതസ്സ് പെരിയാര്‍പുഴയും അതിന്റെ കൈവഴികളായ ചെറുതോടു കളുമാണ്. വനപ്രദേശം നമ്മുടെ പഞ്ചായത്തിൽ ഇല്ല.

ഗ്രാമപഞ്ചായത്ത് ഭൂവിനിയോഗം

ഇടനാടൻ ഭൂപ്രകൃതിയായതിനാൽ ഇവിടെ നെല്ല്, തെങ്ങ്കവുങ്ങ്വാഴവിവിധതരം സുഗന്ധവ്യഞ്ജനങ്ങൾഎന്നിവയുടെ കൃഷിയാണ് പ്രധാനമായും നടക്കുന്നത്. ഒരു കാലത്ത് നെൽകൃഷി സമൃദ്ധമായിരുന്നു, ധാരാളം നെൽവയലുകൾ നമുക്കുണ്ടായിരുന്നു അവ മിക്കതും നികത്തപ്പെട്ടു.