ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നത്

ജെര്‍ളി കപ്രശ്ശേരി

പ്രസിഡൻ്റ്

സജീന ടീച്ചര്‍

വൈസ് പ്രസി‍ഡന്‍റ് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പുഷ്പന്‍ സി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗായത്രി വാസന്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷിഹാബ് കെ എ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷീല ടി പി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പൊതുവിവരങ്ങൾ

പഞ്ചായത്തിന്റെ പേര്: ചെങ്ങമനാട് ഗ്രാമപഞ്ചായത്ത്
ആസ്ഥാനം: പറമ്പയം
വില്ലേജ്: ചെങ്ങമനാട്
ബ്ലോക്ക് പഞ്ചായത്ത്: പാറക്കടവ്
താലൂക്ക്: ആലുവ
ജില്ല : എറണാകുളം
വിസ്തീർണ്ണം: 15.582 ച.കി.മീ
വാർഡുകളുടെ എണ്ണം: 19

ജനസംഖ്യാ സ്ഥിതിവിവരങ്ങൾ
വിഭാഗം സ്ത്രീപുരുഷൻട്രാൻസ്ജൻഡർആകെ
ജനസംഖ്യ1427913699027978
എസ്.സി1106105002156

 

 

 

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

എറണാകുളം ജില്ലയിലെ പാറക്കടവ് ബ്ലോക്കിലെ ഒരു പ്രകൃതിരമണീയമായ പഞ്ചായത്താണ് ചെങ്ങമനാട്. വടക്ക്-നെടുമ്പാശ്ശേരി പഞ്ചായത്ത്, കിഴക്ക്-ശ്രീമൂലനഗരം പഞ്ചായത്ത്, അങ്കമാലി മുനിസിപ്പാലിറ്റി പടിഞ്ഞാറ്- നെടുമ്പാശ്ശേരി പഞ്ചായത്ത്, ആലുവ മുനിസിപ്പാലിറ്റി തെക്ക് ആലുവ മുനിസിപ്പാലിറ്റി, കീഴ്മാട് പഞ്ചായത്ത് എന്നിവയാണ് ചെങ്ങമനാട് ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ. പ്രസിദ്ധമായ ആലുവാ ശിവരാത്രി മണപ്പുറം ഈ പഞ്ചായത്തിന്റെ തെക്കുഭാഗത്തായി ആണ് സ്ഥിതി ചെയ്യുന്നത്. പഴയ തിരുവിതാംകുറിന്റെ അതിരുകളിൽ രൂപം കൊണ്ട പഞ്ചായത്തുകളിൽ ഒന്നായ ചെങ്ങമനാട് 1954-ൽ രൂപം കൊള്ളുമ്പോൾ, ഇന്നത്തെ നെടുമ്പാശ്ശേരി ചെങ്ങമനാടിന്റെ ഭാഗമായിരുന്നു. ദേശീയപാത 544 പഞ്ചായത്തിന്‍റെ മധ്യഭാഗത്ത് കൂടി കടന്നു പോകുന്നു. ഏറ്റവും അടുത്ത വിമാനത്താവളം നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം. അടുത്ത റെയിൽവേ സ്റ്റേഷൻ ആലുവ. ഇപ്പോൾ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജെര്‍ളി കപ്രശ്ശേരിയും വൈസ്...

കൂടുതൽ വായിക്കുക