ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
എറണാകുളം ജില്ലയിലെ പാറക്കടവ് ബ്ലോക്കിലെ ഒരു പ്രകൃതിരമണീയമായ പഞ്ചായത്താണ് ചെങ്ങമനാട്. വടക്ക്-നെടുമ്പാശ്ശേരി പഞ്ചായത്ത്, കിഴക്ക്-ശ്രീമൂലനഗരം പഞ്ചായത്ത്, അങ്കമാലി മുനിസിപ്പാലിറ്റി പടിഞ്ഞാറ്- നെടുമ്പാശ്ശേരി പഞ്ചായത്ത്, ആലുവ മുനിസിപ്പാലിറ്റി തെക്ക് ആലുവ മുനിസിപ്പാലിറ്റി, കീഴ്മാട് പഞ്ചായത്ത് എന്നിവയാണ് ചെങ്ങമനാട് ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ. പ്രസിദ്ധമായ ആലുവാ ശിവരാത്രി മണപ്പുറം ഈ പഞ്ചായത്തിന്റെ തെക്കുഭാഗത്തായി ആണ് സ്ഥിതി ചെയ്യുന്നത്. പഴയ തിരുവിതാംകുറിന്റെ അതിരുകളിൽ രൂപം കൊണ്ട പഞ്ചായത്തുകളിൽ ഒന്നായ ചെങ്ങമനാട് 1954-ൽ രൂപം കൊള്ളുമ്പോൾ, ഇന്നത്തെ നെടുമ്പാശ്ശേരി ചെങ്ങമനാടിന്റെ ഭാഗമായിരുന്നു. ദേശീയപാത 544 പഞ്ചായത്തിന്‍റെ മധ്യഭാഗത്ത് കൂടി കടന്നു പോകുന്നു. ഏറ്റവും അടുത്ത വിമാനത്താവളം നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം. അടുത്ത റെയിൽവേ സ്റ്റേഷൻ ആലുവ. ഇപ്പോൾ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജെര്‍ളി കപ്രശ്ശേരിയും വൈസ്...
കൂടുതൽ വായിക്കുക